പേരാമ്പ്ര: മഴക്കാല രോഗങ്ങൾ തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചക്കിട്ടപാറ ടൗണിൽ പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ. എം ശ്രീജിത്ത്, വാർഡ് മെമ്പർ ജിതേഷ് മുതുകാട് വി.പി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.