കോഴിക്കോട്: ജേണലിസ്റ്റുകൾക്കും നോൺ ജേണലിസ്റ്റുകൾക്കും പെൻഷൻ നടപടികൾ സ്വീകരിക്കുന്ന സെക്രട്ടേറിയറ്റിലെ പെൻഷൻ സെൽ നിറുത്തലാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് സീനിയർ ജേണലിസ്റ്റ് യൂണിയൻ കേരള കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
സർക്കാർ തീരുമാനം അങ്ങേയറ്റം അപലപനീയമാണ്.മുതിർന്ന പത്രപ്രവർത്തകർക്ക് ചികിത്സാ പദ്ധതി ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.പി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി ഹരീന്ദ്രനാഥ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.വി.മുഹമ്മദലി, കെ.കെ പ്രവീൺ എന്നിവർ പ്രസംഗിച്ചു.