2
കണ്ണങ്കര എളേടത്ത് താഴം അറു വേക്കൽ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസി‌ഡന്റ് പി.പി.നൗഷീർ ഉദ്ഘാടനം ചെയ്യുന്നു

ചേളന്നൂർ : എളേടത്ത് താഴം - അറുവേക്കൽ താഴം റോഡ് ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പവിത്രൻ, പി.ജി.വേണു , ഇ .എം.രാജൻ, സൂരജ്, എം. ശ്രീജ, വി.കെ. ഹരിദാസ്, കെ.സുജാത എന്നിവർ പ്രസംഗിച്ചു. 5 ലക്ഷം രൂപ അടങ്കലിൽ ചെലവഴിച്ചാണ് കോൺക്രീറ്റ് റോഡ് പൂർത്തിയാക്കിയത്