law
നിയമ സഹായ ക്ലിനിക്

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും കണ്ണൻകടവ് ക്രസന്റ് എഡ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി നിയമ സഹായ ക്ലിനിക് ആരംഭിച്ചു. ക്രസന്റ് കെട്ടിടത്തിൽ
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ക്രസന്റ് വൈസ് ചെയർമാൻ ആലിക്കോയ തെക്കേയിൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി വി.ധനേഷ് പദ്ധതി വിശദീകരിച്ചു. സൗജന്യ ക്ലിനിക്കിൽ രണ്ടാം ശനിയാഴ്ചകളിൽ അഭിഭാഷകരുടെ സേവനം ലഭിക്കും. ബോധവത്കരണ ക്ലാസിന് താലൂക്ക് ടി.എൽ.എസ്.സി പാനൽ ലോയർ അഡ്വ.ടി.കെ.രാധാകൃഷ്ണൻ നേതൃത്വം നൽകി. എ.ടി.ബിജു. ടി.വി. ചന്ദ്രഹാസൻ. പി.പി.ഉദയഘോഷ്. ലീഗൽ വോളണ്ടിയർ റഷീദ് പുനൂർ എന്നിവർർ പ്രസംഗിച്ചു. എം.പി.മൊയ്തീൻ കോയ സ്വാഗതവും തസ്‌ലീന കബീർ നന്ദിയും പറഞ്ഞു.