mla
റിനീഷ് ഒഞ്ചിയത്തിൻ്റെ കവിതാ സമാഹാരം 'പരിചയങ്ങൾ

വടകര: ഓർക്കാട്ടേരി മഹാത്മ എഡ്യുക്കേഷണൽ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കെ. റിനീഷ് ഒഞ്ചിയത്തിന്റെ കവിതാ സമാഹാരമായ, 'പരിചയങ്ങൾ " പ്രകാശനം കെ.കെ. രമ എം. എൽ. എ നിർവഹിച്ചു. ഡോ. കെ. എം ഭരതൻ പുസ്തകം ഏറ്റുവാങ്ങി. ഇ.കെ. ദിനേശൻ പുസ്തക പരിചയം നിർവഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പറമ്പത്ത് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. കലിക്കറ് സർവകലാശാല എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി ഒന്നാം റാങ്ക് ജേതാവ് അനുപ്രിയ കെ, കവിതാ സമാഹാരത്തിന്റെ കവർ ചിത്രം വരച്ച ചിത്രകാരൻ ജഗദീഷ് പാലയാട്ട് എന്നിവരെ ആദരിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് അംഗം കെ.പി ബിന്ദു, ചോമ്പാല എ.ഇ.ഒ എം.ആർ വിജയൻ, ഡോ. ആർ.ഐ. പ്രശാന്ത്, അശ്വതി എം.കെ, പി.കെ. രാജൻ, രതീശൻ പി.പി, മധുമോഹനൻ കെ കെ , പത്മനാഭൻ കോറോത്ത് എന്നിവർ സംബന്ധിച്ചു