കോഴിക്കോട്: പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവനും പനങ്ങാട് സർവീസ് സഹകരണബാങ്കും സംഘടിപ്പിച്ച വിഷരഹിത പച്ചക്കറിച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിഷു, റംസാൻ ദിനങ്ങളിൽ ആളുകൾക്ക് ജൈവപച്ചക്കറികൾ ലഭ്യമാക്കുന്നതിനും കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനുമാണ് ചന്ത ആരംഭിച്ചത്.
വൈസ് പ്രസിഡന്റ് ഇ.വി.ഖദീജക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർമാൻ ഷാജി കെ പണിക്കർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ പ്രകാശിനി, മെമ്പർമാരായ കെ.വി.മൊയ്തി, റംല ഹമീദ്, റിജുപ്രസാദ്, കൃഷി അസിസ്റ്റന്റ് സിന്ധു, ബാങ്ക് പ്രസിഡന്റ് കെ.വി.ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.