കോഴിക്കോട്: സർക്കാർ വിദ്യാലയങ്ങളിലെ നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം. പശ്ചാത്തല വികസന പ്രവൃത്തികൾ വിലയിരുത്താൻ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. സ്‌കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും പുതിയ കെട്ടിടങ്ങൾ നിർമിക്കാനും കിഫ്ബി മുഖേന ജില്ലയിലെ 45 സ്കൂളുകൾക്ക് മൂന്നുകോടി രൂപ വീതം തുക അനുവദിച്ചിരുന്നു.

ഓൺലൈനായി നടന്ന യോഗത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, പി.ടി.എ റഹീം, കാനത്തിൽ ജമീല, കെ.എം.സച്ചിൻദേവ്, കെ.കെ.രമ, ഇൻകെൽ, കിഫ്ബി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.