വൈത്തിരി: വയനാട് ചുരത്തിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞു. ഇന്നലെ വൈകുന്നേരം 4 മണിയോടെ ചുരം ഒന്നാം വളവിനു സമീപമായിരുന്നു അപകടം. വയനാട്ടിൽ നിന്ന് നേന്ത്രക്കുലയുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് നിഗമനം. മറിയുംമുമ്പ് ഡ്രൈവർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
റോഡിൽ തന്നെ വാഹനം മറിഞ്ഞു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി. അഞ്ചരയോടെ ക്രെയിൻ ഉപയോഗിച്ച് ജീപ്പ് ഉയർത്തി.