road
road

മുക്കം: റോഡുപണിയിൽ വീഴ്ച വരുത്തിയ കരാറുകാരനെ ഒഴിവാക്കി. താഴെ തിരുവമ്പാടി- കുമാരനെല്ലൂർ-മണ്ടാംകടവ് റോഡ് പ്രവൃത്തിയിൽ അനാസ്ഥ കാണിച്ചതിനാണ് പി.ഡബ്ല്യു.ഡി കരാറുകാരനായ എൻ.കെ. സിബിയെ ഒഴിവാക്കിയത്. 2020-21 ലെ സംസ്ഥാന ബജറ്റിൽ മൂന്നു കോടി രൂപ അനുവദിച്ചാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. എന്നാൽ റോഡിന്റെ ആദ്യ ഭാഗമായ താഴെ തിരുവമ്പാടി മുതൽ തിരുവമ്പാടി എസ്റ്റേറ്റ് ഗേറ്റ് വരെ സമയപരിധി കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാക്കിയിരുന്നില്ല. പദ്ധതിയുടെ നിർമ്മാണ കാലാവധി ആറു മാസമായിരുന്നു. യോഗങ്ങളിലും നേരിട്ടും നിരന്തരം ആവശ്യപ്പെട്ടിട്ടും കരാറുകാരൻ കുറ്റകരമായ അനാസ്ഥ കാണിക്കുകയായിരുന്നു. അവശേഷിക്കുന്ന പ്രവൃത്തി റീടെൻഡർ ക്ഷണിച്ച് നടപ്പിലാക്കുന്നതിന് നടപടികൾ ആരംഭിച്ചിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. റോഡിന്റെ രണ്ടാം റീച്ചായ തിരുവമ്പാടി എസ്റ്റേറ്റ് ഗേറ്റ് മുതൽ മണ്ടാംകടവുവരെയുള്ള ഭാഗത്തെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണെന്നും എം.എൽ.എ പറഞ്ഞു.