കോഴിക്കോട്: കേരള മദ്യനിരോധന സമിതി ജില്ലാതിരഞ്ഞെടുപ്പ് വരണാധികാരി അഡ്വ. എം.ശശിധരന്റെ നേതൃത്വത്തിൽ നടന്നു. ജില്ലാ പ്രസിഡന്റായി വി. പി ശ്രീധരനെയും സെക്രട്ടറിയായി പൊയിലിൽ

കൃഷ്ണനേയും ഖജാൻജിയായി ടി. കെ.എ.അസീസിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ വാസു ,

സബാസ്റ്റ്യൻ മേനമ്പട. ജോ:സെക്രട്ടറിമാ‌ർ ചന്ദ്രൻ കടേക്കനാരി, ഗൗരീശങ്കരൻ പെരുമണ്ണ. മേയ് 14 ന് കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഇതിൻറെ ഭാഗമായി

വിവിധ കമ്മിറ്റികളും രൂപീകരിച്ചു.