കോഴിക്കോട്: ആഗസ്റ്റ്, 4, 5, 6 തിയതികളിൽ കോഴിക്കോട്ട് നടക്കുന്ന സീനിയർ ജേണലിസ്റ്റ്സ് ഫോറം പത്താം സംസ്ഥാനസമ്മേളനത്തിന്റെ ലോഗോ എം.ടി.വാസുദേവൻനായർ പ്രകാശനം ചെയ്തു. ഫോറം അംഗമായ ആർട്ടിസ്റ്റ് ജോഷി ജോർജ് (എറണാകുളം) ആണ് ലോഗോ തയ്യാറാക്കിയത്. പ്രകാശന ചടങ്ങിൽ ഫോറം സംസ്ഥാന സെക്രട്ടറി

നടക്കാവ് മുഹമ്മദ് കോയ, സ്വാഗതസംഘം ചെയർമാൻ സി.എം. കൃഷ്ണൻ പണിക്കർ, ജനറൽ കൺവീനർ കെ.പി.വിജയകുമാർ, ട്രഷറർ. സി.അബ്ദുറഹിമാൻ തുടങ്ങിയവർ പങ്കെടുത്തു.