പേരാമ്പ്ര : വണ്ട് ശല്യം രൂക്ഷമായതോടെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ വീടൊഴിഞ്ഞുപോകാനുള്ള ശ്രമത്തിലാണ് . വേനൽ മഴയ്ക്കു പിന്നാലെയാണ് വീടുകളിലും സ്ഥാപനങ്ങളിലും ഒരു തരം കുഞ്ഞു കരിവണ്ടുകൾ വൻ ശല്യമായി മാറിയിരിക്കുന്നത്. കൊല്ലി മുക്ക്, പുല്ലാകുന്നത്ത് ,മൈലാടൻ കുഴി ഭാഗങ്ങളിലെ വീടുകളുടെ ഭിത്തികളിലും തട്ടുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇവ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. രാത്രിയായാൽ കൂട്ടമായെത്തുന്ന ഇവ പാകം ചെയ്ത ഭക്ഷണത്തിലും കുടിവെള്ളത്തിലും ഇഴഞ്ഞ് കയറുകയും ഉറങ്ങി കിടക്കുന്ന കുട്ടികളുടെ ചെവിയിലും മൂക്കിലും കയറുകയാണ്. വണ്ടിന്റെ ശല്ല്യം ഭയന്ന് ചില വീട്ടുകാർ ബന്ധു വീടുക
ളിലേക്ക് താമസംമാറ്റിയിരിക്കുകയാണ്.
വർഷം തോറും കണ്ടുവരാറുള്ള വണ്ടിന്റെ വ്യാപനം കൂടിയതായും ഈ വർഷം നേരത്തെ എത്തിയതായും പ്രദേശവാസികൾ പറഞ്ഞു.ഇവയുടെ ഉറവിടം കണ്ടെത്താൻ ശാസ്ത്രീയ പഠനങ്ങൾ നടത്തണമെന്നും നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യമുയർന്നു .