പേരാമ്പ്ര: എ.ഐ.വൈ.എഫ് ജില്ലാ യുവതി ക്യാമ്പ് പേരാമ്പ്രയിൽ സംസ്ഥാന വനിതാ കമ്മീഷൻ അംഗം എം.എസ് താര ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം എൻ.നിംഷ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ടി.വി രജിത, സി.പി.ഐ മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്,
എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, അഡ്വ: കെ.പി ബിനൂപ്, അഭിജിത്ത് കോറോത്ത്, അബിത പുന്നക്കോട്ട് എന്നിവർ പ്രസംഗിച്ചു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.അനുശ്രീ സ്വാഗതവും
കെ.എം ബിജിഷ നന്ദിയും പറഞ്ഞു.
ജില്ലാ യുവതി സബ് കമ്മിറ്റി ഭാരവാഹികളായി
എൻ. അനുശ്രീ( കൺവീനർ), നിംഷ. എൻ,
അബിത പുന്നക്കോട്ട് (ജോ: കൺവീനർമാർ)എന്നിവരെ തിരഞ്ഞെടുത്തു.