1
മദ്രസ്സ സ്റ്റോപ്പിനു സമീപത്ത് കൂട്ടിയിട്ട മാ ലിന്യ കെട്ടുകൾ

പേരാമ്പ്ര: കനത്ത മഴയിൽ റോഡരികിലെ മാലിന്യ കെട്ടുകൾ ചീഞ്ഞ് അഴുകുന്നതായി പ്രദേശവാസികളുടെ പരാതി . കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിലെ ചങ്ങരോത്ത് മദ്രസ്സ സ്റ്റോപ്പിനു സമീപമാണ്ഒരു വർഷത്തോളം പഴക്കമുള്ള മാലിന്യം നീക്കം ചെയ്യാതെ കിടക്കുന്നത് . മഴ കനത്തതോടെ ജൈവമാലിന്യമുൾപ്പെടെ ചീഞ്ഞഴുകാനും തുടങ്ങി. ഇവ റോഡിലൂടെ ഒലിച്ചിറങ്ങി സമീപ പ്രദേശങ്ങളിലെ കിണറുകൾ മലിനമാകുമോ എന്ന ആശങ്കയിലാണ് പരിസരവാസികൾ . നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണിത് .ജലം മലിനമായാൽ

മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാദ്ധ്യതയേറെയാണ്‌.പ്രശ്നം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. മിക്ക ദിവസങ്ങളിലും ഇതുവഴി കടന്നുപോകുന്ന ആരോഗ്യ പ്രവർത്തകരുൾപ്പെടെ പ്രശ്നം അറിഞ്ഞിട്ടു കണ്ണടയ്ക്കുകയാണ്. ഇതിനിടെ പ്രദേശത്ത് ഹരിത സേനയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന പരാതിയും ശക്തമായിട്ടുണ്ട്. എത്രയും പെട്ടെന്നു മാലിന്യം നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .