മാനന്തവാടി: ശക്തമായ ഇടിമിന്നലിൽ എടവക കല്ലോടി നാക്കുഴിക്കാട്ട് ബിജു ആന്റണിയുടെ രണ്ട് ആടുകൾ ചത്തു. കൂട്ടിൽ കെട്ടിയിരുന്ന മൂന്ന് വയസ്സുള്ള ആടും ഒരു മാസം പ്രായമായ ആട്ടിൻകുട്ടിയുമാണ് ചത്തത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് ഇടിമിന്നൽ ഉണ്ടായത്.