വടകര: കൺസ്യൂമർ ഫെഡിന്റെയും വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ വിഷു-ഈസ്റ്റർ -റംസാൻ ചന്തയ്ക്ക് തുടക്കമായി. വടകര താലൂക്ക് തല ഉദ്ഘാടനം റൂറൽ ബാങ്ക് പ്രസിഡന്റ് എ.ടി.ശ്രീധരൻ നിർവഹിച്ചു. വീരഞ്ചേരി ബാങ്ക് ഹെഡ് ഓഫീസ് കോമ്പൗണ്ടിലാണ് ചന്ത ഒരുക്കിയിരിക്കുന്നത്. ബാങ്ക് വൈസ് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ യൂണിറ്റ് ഇൻസ്‌പെക്ടർ ഒ.എം ബിന്ദു, വാഴയിൽ സുജാത, അസി.ഡയറക്ടർ എം.ജി.സന്തോഷ് കുമാർ, ഭരണ സമിതി അംഗംങ്ങളായ സി.ഭാസ്കരൻ, സി.കുമാരൻ, അഡ്വ.ഇ.എം.ബാലകൃഷ്ണൻ, സോമൻ മുതുവന, എ.കെ.ശ്രീധരൻ, ആലിസ് വിനോദ്, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് കെ.പി.സജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി കെ.പി.പ്രദീപ് കുമാർ സ്വാഗതവും ചീഫ് അക്കൗണ്ടന്റ് വി.വി.പ്രേമ നന്ദിയും പറഞ്ഞു.