മുക്കം: പരസഹായത്തിൽ ജീവിക്കുന്ന ഭിന്നശേഷിക്കാർ അവർക്കിടയിലെ അവശതയനുഭവിക്കുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്കു താഴെ ചലനശേഷിയില്ലാതെ കഴിയുന്നവരുടെ കൂട്ടായ്മയായ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (എ.കെ.ഡബ്ളിയു. ആർ.എഫ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് അവശരായ അംഗങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. മുക്കം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രജീഷ് ഉദ്ഘാടനം ചെയ്തു. കാരശ്ശേരി പഞ്ചായത്ത് അംഗം ജംഷീദ് ഒളകര അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.അബ്ദുറഹിമാൻ മുഖ്യാതിഥിയായി. മുഹമ്മദലി വഴിയൊരം, എൻ.കെ.മുഹമ്മദലി, എം.കെ.മമ്മദ്, അർച്ചന, ഒ.സി.മുഹമ്മദ്, ഷമീർ ചേന്ദമംഗല്ലൂർ, മുഹമ്മദ് കക്കാട് എന്നിവർ പ്രസംഗിച്ചു. എം.ബി.നസീർ, രവി മാമ്പറ്റ, ബാബു എള്ളങ്ങൽ, ഷഫീക്ക് ചേന്ദമംഗല്ലൂർ, ഹിബ പാഴൂർ, ഷംസീന എന്നിവരും പങ്കെടുത്തു.