vac
ബോധവത്കരണ ക്യാമ്പ്

കോഴിക്കോട്: യുവമോർച്ച നടക്കാവ് മണ്ഡലം കമ്മിറ്റി വെള്ളയിൽ ഉഷ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച കൊവിഡ് വാക്‌സിനേഷൻ ബോധവത്കരണ ക്യാമ്പ് ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി. ദേശീയ തലത്തിൽ നടത്തുന്ന സാമൂഹ്യ നീതി പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ കൊവിഡ് വാക്‌സിനേഷൻ അവബോധം വളർത്തുന്നതിന് വേണ്ടിയാണ് യുവമോർച്ച ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചത്. നടക്കാവ് മണ്ഡലം പ്രസിഡന്റ് എം.സംഗീത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ തളിയിൽ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് എൻ.പി.മുഥുൻ ലാൽ, വെള്ളയിൽ ഏരിയ യുവമോർച്ച പ്രസിഡന്റ് എൻ.പി.റിധിൻ എന്നിവർ നേതൃത്വം നൽകി.