imhans
ഇം​ഹാ​ൻ​സ്

കോ​ഴി​ക്കോ​ട്:​ ​കോ​ഴി​ക്കോ​ട് ​ഇം​ഹാ​ൻ​സും​ ​കാ​ലി​ക്ക​റ്റ് ​സൗ​ത്ത് ​റോ​ട്ട​റി​ ​ക്ല​ബ്ബും​ ​അ​നു​യാ​ത്ര​ ​എ​സ്.​ഐ.​ഡി​യും​ ​സം​യു​ക്ത​മാ​യി​ ​ഭി​ന്ന​ശേ​ഷി​ ​കു​ട്ടി​ക​ളു​ടെ​ ​മാ​ന​സി​ക​വും​ ​ശാ​രീ​രി​ക​വു​മാ​യ​ ​ഉ​ന്ന​മ​ന​ത്തി​നാ​യി​ ​ഒ​രു​ക്കി​യ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന്.​ ​ക​ളി​മു​റ്റം​ ​ചി​ൽ​ഡ്ര​ൻ​സ് ​പാ​ർ​ക്ക്,​ ​യൂ​ ​ടേ​ൺ​ ​ദ​ ​വേ​ ​ടു​ ​റി​ക്ക​വ​റി​ ​എ​ന്നീ​ ​പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ​തു​ട​ക്ക​മാ​വു​ന്ന​ത്.​ ​രാ​വി​ലെ​ 9.30​ ​ന് ​മ​ന്ത്രി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്,​എം.​കെ.​രാ​ഘ​വ​ൻ​ ​എം.​പി,​ ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​എ​ന്നി​വ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 6​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​പ​ദ്ധ​തി​ ​ചെ​ല​വ്.​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​കാ​ലി​ക്ക​റ്റ് ​സൗ​ത്ത് ​റോ​ട്ട​റി​ ​ക്ല​ബ് ​പ്ര​സി​ഡ​ന്റ് ​ടി.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ഇം​ഹാ​ൻ​സ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​പി.​കൃ​ഷ്ണ​കു​മാ​ർ,​ ​ഇം​ഹാ​ൻ​സ് ​പ്രോ​ജ​ക്ട് ​ കോ​ ​ഓ​ർ​ഡി​നേ​റ്റർ ടി.​രേ​ഷ്മ,​ ​കാ​ലി​ക്ക​റ്റ് ​സൗ​ത്ത് ​റോ​ട്ട​റി​ ​ക്ല​ബ് ​സെ​ക്ര​ട്ട​റി​ ​പ്ര​തീ​ഷ് ​മേ​നോ​ൻ,​ ​പ്രോ​ഗ്രാം​ ​ചെ​യ​ർ​മാ​ൻ​ ​പി.​സി.​കെ.​രാ​ജ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.