വടകര: തെളിനീരൊഴുകും നവകേരളം ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയിൽ ഉൾപ്പെടുത്തി ചോറോട് ഗ്രാമപഞ്ചായത്തിലെ കല്ലറക്കൽ തോടിന് ശാപമോക്ഷമാകുന്നു. മണ്ണിടിഞ്ഞും കാട്കയറിയും മഴക്കാലത്ത് വീടുകളിലേക്ക് വെള്ളം കയറുകയും കൃഷി നാശം സംഭവിക്കുകയും പതിവായിരുന്നു. തോടിൽ നിന്നും മണ്ണും മരങ്ങളും മാറ്റുന്നതോടെ തോട് ശുചിയായി തെളിനീരൊഴുകും. നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ നിർവഹിച്ചു.വാർഡ് മെമ്പർ വി.പി.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി നിഷ എൻ തയ്യിൽ, അംഗങ്ങളായ ആബിദഎൻ.സി, പ്രസാദ് വിലങ്ങിൽ, ശുചിത്വമിഷൻ ആർ.പി.സീനത്ത്, രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ സി.വി.ബാബു , മുസ്തഫ സി.വി, അഷ്കർ പുഴക്കൽ എന്നിവർ പ്രസംഗിച്ചു.