കൽപ്പറ്റ: ആരാധകർ കാത്തിരുന്ന വിജയ് ചിത്രം 'ബീസ്റ്റ്' തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി. ചിത്രത്തിന് വൻവരവേൽപാണ് വയനാട്ടിലെ തിയേറ്ററുകളിൽ ലഭിച്ചത്.
കൽപ്പറ്റ മഹാവീർ തീയേറ്ററിൽ ഫാൻസ് ഷോ നടത്തി. ബുധനാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു പ്രദർശനം. പ്രദർശനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിജയ് ആരാധകർ തീയറ്ററിൽ എത്തിയിരുന്നു. പടക്കം പൊട്ടിച്ചും നൃത്തം വെച്ചും ആരാധകർ ആഘോഷമാക്കി.
ആദ്യ പ്രദർശനം തുടങ്ങി ആദ്യ നിമിഷം മുതൽ അവസാനിക്കും വരെ ആരവത്തോടെയാണ് ആരാധകർ എതിരേറ്റത്. സിനിമയിലെ തകർപ്പൻ പാട്ടിനൊപ്പം നൃത്തം വയ്ക്കാനും ആരാധകർ മറന്നില്ല. വിജയ് ഒട്ടും നിരാശപ്പെടുത്തിയിട്ടില്ലെന്ന് ആരാധകർ പറഞ്ഞു. വിജയ് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സിനിമാ പ്രദർശനത്തിന് ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയിരുന്നു.