file
FILE

കോഴിക്കോട്: നവകേരള തദ്ദേശകം 2022ന്റെ ഭാഗമായി ഗ്രാമ-ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മറ്റ് ഓഫീസുകളിലും പെൻഡിംഗ് ഫയൽ അദാലത്ത് നടത്താൻ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന- വകുപ്പ് ഓഫീസ് തല അദാലത്തുകൾ ഏപ്രിൽ 23നകവും ജില്ലാതല അദാലത്ത് ഏപ്രിൽ 28നും നടത്താൻ തീരുമാനിച്ചു. തീർപ്പാകാത്ത അപേക്ഷകൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അതത് ഓഫീസുകളിൽ അപേക്ഷ നൽകാം.