കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ കോഴിക്കോട് ഡിവിഷൻ ഓഫീസിൽ നടന്ന അന്നയോജന, പൊതുവിതരണ സംവിധാന ബോധവൽക്കരണ ആശയ വിനിമയ പരിപാടി മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡിവിഷണൽ മാനേജർ ഇൻ ചാർജ് ശിഖ അദ്ധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ജില്ലാ സപ്ലൈ ഓഫീസർ രാജീവ് എന്നിവർ പ്രസംഗിച്ചു.