kada
എ.എം. കുഞ്ഞിക്കണ്ണൻ എഴുതിയ ചെറുകഥകളുടെ സമാഹാരം ‘ആരാണയാൾ’ സാഹിത്യകാരൻ യു.കെ. കുമാരൻ അഡ്വ ഐ. മൂസ്സക്ക് നൽകി പ്രകാശനം ചെയ്യന്നു

വടകര: എ.എം.കുഞ്ഞിക്കണ്ണൻ എഴുതിയ ചെറുകഥകളുടെ സമാഹാരം ‘ആരാണയാൾ’ സാഹിത്യകാരൻ യു.കെ.കുമാരൻ പ്രകാശനം ചെയ്തു. അഡ്വ.ഐ.മൂസ ഏറ്റുവാങ്ങി. കെ.കെ.രമ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വേണുഗോപാലൻ പേരാമ്പ്ര പുസ്തകം പരിചയപ്പെടുത്തി. കെ.കെ. മഹമൂദ്, പുറന്തോടത്ത് സുകുമാരൻ, മണലിൽ മോഹനൻ, ടി.വി ബാലകൃഷ്ണൻ, സോമൻ മുതുവന, പ്രദീപ് ചോമ്പാല, ഹരീന്ദ്രൻ കരിമ്പനപ്പാലം, വേണുനാഥൻ ചാത്തോത്ത്, പി.ടി.ശ്രീജിത്ത്, കുട്ടിക്കൃഷ്ണൻ നാരായണനഗരം തുടങ്ങിയവർ പ്രസംഗിച്ചു.