ചേളന്നൂർ: കല്ലുപുറത്ത് താഴം കണ്ണിപ്പൊയിൽ പൈക്കാട്ട് കോട്ട പരദേവത ക്ഷേത്രം നവീകരണകലശവും പുനപ്രതിഷ്ഠ മഹോത്സവും 30 മുതൽ മേയ് 6 വരെ നടക്കും. മേയ് 6ന് രാവിലെ 9.15 ന് ക്ഷേത്രം തന്ത്രി കുറ്റ്യാട്ട് ത്രിവിക്രമൻ നമ്പൂതിരിപ്പാട് പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി പൂജകൾക്ക് നേതൃത്വം നൽകും. വിവിധ ദിവസങ്ങളിൽ രൂപേഷ് ആർ.മരാർ,​ ഇ വിനീഷ് കുമാർ , എന്നിവരുടെ പ്രഭാഷണവും ശ്രീകലാലയം രുദ്രവീണ ഭജനസംഘത്തിന്റെ ഭജന,​ പ്രഭാകരൻ പുന്നശ്ശേരിയുടെ കല്യാണസൗഗന്ധികം ഓട്ടംതുള്ളൽ,​ ഭരതനാട്യം കൈകൊട്ടി കളി,​ ന്യത്തശില്പം തുടങ്ങിയവ അരങ്ങേറും. ദിവസവും പ്രസാദ ഊട്ട് ഉണ്ടാവും. മേയ് 6ന് വൈകീട്ട് 6 മണിക്ക് ലക്ഷംദീപ സമർപ്പണത്തോടെ ഉത്സവം സമാപിക്കും.