കോഴിക്കോട് : മുണ്ടിക്കൽ താഴം 'ചന്ദ്രപുരി' കുടുംബത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വി.കമലം രണ്ടാംചരമ വാർഷികാചരണവും അനുമോദന സദസും ഇന്ന് നടക്കും. വൈകീട്ട് നാലിന് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടി.സിദ്ദിഖ് എം.എൽ.എ പ്രതിഭകളെ ആദരിക്കും. നടൻ ഇല്ലിക്കെട്ട് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. കോർപ്പറേഷൻ കൗൺസിലർ സി.എം.ജംഷീർ അദ്ധ്യക്ഷത വഹിക്കും.