bjp
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നിർത്തലാക്കിയതിനെതിരെ താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ ബി.ജെ.പി നടത്തിയ പ്രതിഷേധ സമരം വി.കെ.ജയൻ ഉദ് ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നിർത്തലാക്കിയതിനെതിരെ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്കു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി വി.കെ.ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്‌കിഷ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.സുരേഷ്, വി.കെ.മുകുന്ദൻ, വൈശാഖ് എന്നിവർ പ്രസംഗിച്ചു.