starcare
സ്റ്റാർകെയർ ഹോസ്പിറ്റലിൽ ആരംഭിച്ച സമ്പൂർണ ഡയബറ്റിക് ഫൂട്ട് കെയർ സെന്റർ പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സ്റ്റാർകെയർ ഹോസ്പിറ്റലിൽ സമ്പൂർണ ഡയബറ്റിക് ഫൂട്ട് കെയർ സെന്റർ ആരംഭിച്ചു. പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സമ്പൂർണ ഡയബറ്റിക് ഫൂട്ട് കെയർ എന്ന ഉദ്യമത്തിലൂടെ ഡയബറ്റിക് ഫൂട്ട് ബാധിച്ച രോഗികൾക്ക് വേണ്ട എല്ലാ ചികിത്സയും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സ്റ്റാർകെയറിന്റെ ശ്രമം അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. വടക്കൻ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡയബറ്റിക് ഫൂട്ട് കെയർ സെന്ററാണ് സ്റ്റാർകെയറിൽ ആരംഭിച്ചിരിക്കുന്നത്. ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. സ്റ്റാർകെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.അബ്ദുള്ള ചെറയക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സി.ഇ.ഒ സത്യ, വാസ്‌കുലാർ വിഭാഗം മേധാവി ഡോ. സുനിൽ രാജേന്ദ്രൻ, ഓർത്തോ വിഭാഗം മേധാവി ഡോ. ശ്രീജിത്ത് ടി.ജി, സീനിയർ ഡയബറ്റോളജിസ്റ്റ് ഡോ.സുരേഷ് കുമാർ, പ്ലാസ്റ്റിക് സർജൻ ഡോ.സിബിൻ കെ. തോമസ്, സീനിയർ ജനറൽ സർജൻ ഡോ.ആന്റണി ചാക്കോ, സീനിയർ ജനറൽ ഫിസിഷ്യൻ ഡോ. മുഹമ്മദ് അജ്മൽ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ.ഫവാസ് എന്നിവർ പങ്കെടുത്തു.