കോഴിക്കോട് : നാലാം ഗേറ്റിനടുത്ത് വൃദ്ധന്റെ മൊബൈൽ ഫോൺ കവർന്ന പ്രതി അറസ്റ്റിൽ. വെള്ളയിൽ പണിക്കർ റോഡ് സ്വദേശി മുഹമ്മദ് ഡാനിഷ് (20) ആണ് വെള്ളയിൽ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഏഴിനാണ് സംഭവം. ശ്രവണ സഹായി വാങ്ങിക്കുന്നതിനായി കോഴിക്കോട്ടെത്തിയ വൃദ്ധനായ ഓമശ്ശേരി സ്വദേശിയെ ശ്രവണ സഹായി ലഭിക്കുന്ന ഷോപ്പ് തനിക്കറിയാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പി.ടി. ഉഷ റോഡിൽ നാലാം ഗേറ്റിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വെള്ളയിൽ ഇൻസ്‌പെക്ടർ ജി.ഗോപകുമാറിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ യു.സനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.നവീൻ, ടി.കെ.രഞ്ജിത്, സിവിൽ പൊലീസ് ഓഫീസർമാരായ എം.ജയചന്ദ്രൻ, പി.രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.