രാമനാട്ടുകര: രാമനാട്ടുകര നഗരസഭ 21, 22 ഡിവിഷനുകളെ ബന്ധിപ്പിക്കുന്ന നോളജ് പാർക്കിനു സമീപത്തെ റോഡിന് 1971 ലെ ഇന്ത്യാ- പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച മന്നങ്ങോട്ട് കാനങ്ങാട്ടിൽ രാമചന്ദ്രൻ എന്ന് നാമകരണം ചെയ്തു. നാമകരണവും ശിലാഫലകം സ്ഥാപിക്കലും രാമനാട്ടുകര നഗരസഭ ചെയർപേഴ്‌സൺ ബുഷറ റഫീഖ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ.എം.യമുന അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ കെ.സുരേഷ്, രാജീവ് കുമാർ കാനങ്ങാട്ടിൽ, രാജൻ പുൽപ്പറമ്പിൽ, പ്രദീപ് പനേങ്ങൽ, എ.മൂസക്കോയ ഹാജി, ചാന്ദിനി ഹരിദാസ് എന്നിവർ പ്രസംഗിച്ചു. സി.ഗീത സ്വാഗതവും എം.കെ.വാസുദേവൻ നന്ദിയും പറഞ്ഞു.