കോഴിക്കോട്: കാലിക്കറ്റ് അഡ്വർടൈസിംഗ് ക്ലബ്ബ് അംഗവും വളപ്പില കമ്മ്യൂണിക്കേഷൻസ് സീനിയർ മാർക്കറ്റിംഗ് എക്‌സിക്യുട്ടീവുമായിരുന്ന എം.വി.പ്രശോജിന്റെ നിര്യാണത്തിൽ കാലിക്കറ്റ് അഡ്വർടൈസിംഗ് ക്ലബ് അംഗങ്ങൾ അനുശോചിച്ചു. യോഗത്തിൽ ക്ലബ് സെക്രട്ടറി എം.രഞ്ചിത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.വി.രജീഷ് അദ്ധ്യക്ഷത വഹിച്ചു, ട്രഷറർ കെ.ഇ.ഷിബിൻ, എൻ. രാജീവ് എന്നിവർ പ്രസംഗിച്ചു.