വടകര: ഗുജറാത്തിലെ സൂറത്തിൽവെച്ച് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിടിച്ചു മരിച്ച കോടിയൂറ സ്വദേശി അബ്ദുൽ കലാമിന്റെ ( 24) കുടുംബത്തിന് കോടതി ചെലവും പലിശയും സഹിതം 78 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വടകര മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണൽ ജഡ്ജ് കെ. രാമകൃഷ്ണൻ വിധിച്ചു. 2018 ലാണ് കേസിനാസ്പദമായ സംഭവം. സൂറത്ത് കൈവല്യ എജുക്കേഷൻ ഫൗണ്ടേഷനിൽ പി.എച്ച്.ഡി വിദ്യാർത്ഥിയായിരുന്നു അബ്ദുൽ കലാം. അഡ്വ. വി.കെ അബ്ദുൽ ലത്തീഫ് ,അഡ്വ.പി.പി ലിനീഷ് എന്നിവരാണ് ഹർജിക്കാർക്കുവേണ്ടി ഹാജരായത്.