കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത്‌ ഒന്നാം വാർഡ് കുടുംബശ്രീ എ.ഡി.എസ് കമ്മിറ്റി മുതിർന്ന കുടുംബശ്രീ അംഗങ്ങളെ വിഷുപ്പുടവ നൽകി ആദരിച്ചു. അമ്പ്രമ്മൽ രായിപെണ്ണ്, കല്യാണിയമ്മ പുതിയേടത്ത് എന്നിവർ എ.ഡി.എസ് പ്രസിഡന്റ് ബുഷ്‌റ കുഴിമണ്ണിൽ നിന്ന് വിഷുപ്പുടവ സ്വീകരിച്ചു. എ.ഡി.എസ് അംഗങ്ങളായ എ.പി സുമ, ബുഷ്‌റ കെ.കെ, ഉമൈമത്ത് ഷമീർ, ജസ്‌ന കരീം, അയൽക്കൂട്ടം ഭാരവാഹികളായ സാലിമോൾ, ഷീബ പുതിയേടത്ത് എന്നിവർ സംബന്ധിച്ചു.