കോഴിക്കോട് : ബി.ജെ.പി. സംഘടിപ്പിച്ച ഡോ. അംബേദ്കർ ജയന്തി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കാവ് കാട്ടുവയൽ അംബേദ്കർ കോളനിയൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിർവഹിച്ചു.
ആദ്യ വിഷു കൈനീട്ടം കെ.സുരേന്ദ്രൻ ലക്ഷ്മി കാട്ടുവയലിന് നൽകി. കോളനിയിലെ മുഴുവൻ വീട്ടുകാർക്കും വിഷു കൈനീട്ടം നൽകി. കോളനിയിലെ ഒരു കുടുംബത്തിന് ബി.ജെ.പി. തിരുത്തിയാട് ഏരിയാകമ്മിറ്റി നിർമ്മിച്ചുനൽകുന്ന വീടിന്റെ പ്രവൃത്തി ഉദ്ഘാടനവും സുരേന്ദ്രൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ പി.രാധാകൃഷ്ണൻ , സംസ്ഥാന സമിതി അംഗം സതീശ് പാറന്നൂർ, ജില്ലാ ജനറൽ സെക്രട്ടറി.ഇ. പ്രശാന്ത് കുമാർ , സെക്രട്ടറി. സി.പി. സതീശൻ , എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് പി.മധു ,നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു, കൗൺസിലർ എൻ.ശിവപ്രസാദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രവീൺ തളിയിൽ, എൻ.പി. പ്രകാശൻ സെക്രട്ടറി കെ.സുശാന്ത് എന്നിവർ പ്രസംഗിച്ചു
ജില്ലാകമ്മിറ്റി അംഗങ്ങളായ പി.കെ ഗണേശൻ , പി.എം. ശ്യാമപ്രസാദ്, സാബു കൊയ്യേരി, ദീപ. ടി. മണി. മണ്ഡലം വൈസ് പ്രസിഡന്റുമാരായ എം. ജഗനാഥൻ , കെ.പി. പ്രേമോദ്, ലതിക ചെറോട്ട് , സെക്രട്ടറിമാരായ, മധു കാട്ടുവയൽ, സരള മോഹൻദാസ് , പി.കെ. മാലിനി , പ്രവീൺ ശങ്കർ ,എൻ.പി. പ്രദീപ് കുമാർ , റൂബി പ്രകാശൻ , ജിഷ ഷിജു, കെ.സുഭാഷ്, സതീദേവി, പി.ബാലരാമൻ, കെ. ബസന്ത് എന്നിവർ നേതൃത്വം നൽകി.
കുന്ദമംഗലം: ബി.ജെ.പി കുന്ദമംഗലം മണ്ഡലം അംബേദ്കർ അനുസ്മരണ സമ്മേളനം മാവൂർ കച്ചേരിക്കുന്ന് കോളനിയിൽ സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.സുധീർ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ചു.പി.സിദ്ധാർത്ഥൻ, കെ.സി വത്സരാജ് .വിദ്യുൽ ലത, ശ്രീകല, സുനോജ്, സുമിഷ്, സുഗേഷ് .സിബി, എന്നിവർ പ്രസംഗിച്ചു.
ഫറോക്ക്: വെസ്റ്റ് നല്ലൂർ അംബേദ്കർ സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അബേദ്കർ ജയന്തി ആഘോഷിച്ചു. പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. തറയിൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.രാജു അദ്ധ്യക്ഷത വഹിച്ചു. എൻ.അനൂപ്, പി.രാജൻ, കെ.ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.
പേരാമ്പ്ര : ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അംബേദ്ക്കർ ജയന്തി ഉത്തര മേഖല സെക്രട്ടറി എൻ. പി.രാമദാസ് ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചനയും പഴയകാല പ്രവർത്തകരെ ആദരിക്കലും നടന്നു. മണ്ഡലം പ്രസിഡന്റ് കെ.കെ.രജീഷ് അദ്ധ്യക്ഷത വഹിച്ചു. തറമൽ രാഗേഷ്, കെ.രാഘവൻ, കെ.പി.ടി വത്സലൻ, കെ.പി. കുഞ്ഞിക്കണ്ണൻ, ടി.എം.ഹരിദാസ്, കെ.പി. ബാബു, കെ.പി രാഘവൻ , ചന്ദ്രൻ ചക്കുളങ്ങര എന്നിവർ പ്രസംഗിച്ചു.