മുക്കം: കാരശ്ശേരി അടിതൃക്കോവിൽവിഷ്ണു(നരസിംഹമൂർത്തി) ക്ഷേത്രത്തിൽ മലബാർ ദേവസ്വം ബോർഡ് ഭാരവാഹികൾക്ക് സ്വീകരണം നൽകി. പ്രസിഡന്റ് എം.ആർ.മുരളി, അംഗങ്ങളായ കെ.മോഹനൻ , എം.ഗോവിന്ദൻകുട്ടി, കമ്മിഷണർ എം.നീലകണ്ഠൻ, അസി.കമ്മിഷണർ കെ.സുജാത എന്നിവർക്കാണ് സ്വീകരണം നൽകിയത്. ക്ഷേത്ര പുനർ നിർമ്മാണ കമ്മറ്റി ചെയർമാൻ എ.എൽ.പ്രേമരാജ് , വൈസ് ചെയർമാൻ മൂത്തേടത്ത് മുരളി, മാനേജിംഗ് ട്രസ്റ്റി നാകേരി വാസുദേവൻ നമ്പൂതിരി, വി.കെ.ബാലകൃഷ്ണൻ , ശ്രീജിത് ചെറുതയൂർ, കൊടക്കാട്ട് കൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. രണ്ടു ലക്ഷം രൂപ ഗ്രാന്റ് ഉൾപ്പെടെ 7 ലക്ഷം രൂപ ക്ഷേത്രത്തിന് അനുവദിച്ചതായി ബോർഡ് ചെയർമാൻ എം.ആർ. മുരളി അറിയിച്ചു.