കൊടിയത്തൂർ : സംസ്ഥാന സർക്കാരിന്റെ സംയോജിത കൃഷി കാമ്പയിനിന്റെ ഭാഗമായി എൻ.ജി.ഒ യൂണിയൻ താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിയത്തൂർ പന്നിക്കോട് തായാട്ട് പാടത്ത് കൃഷി ചെയ്ത പച്ചക്കറി വിളവെടുത്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അനൂപ് തോമസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ
ഏരിയാ സെക്രട്ടറി എൻ. ലിനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ജി രാജൻ, ഏരിയാ പ്രസിഡന്റ് ഷീന ടി സി എന്നിവർ പ്രസംഗിച്ചു. അഭിനേഷ് കുമാർ , ജെ. ജനീഷ് , കെ.രാജൻ, ജോസ് കുര്യാക്കോസ്, പി രാഘവൻ, കെ.ടി.ലിനീഷ്, കെ.കെ അലി ഹസൻ , പി.പി. അസ്ലം തുടങ്ങിയവർ നേതൃത്വം നൽകി.