news
തീ കത്തിയ കട

കുറ്റ്യാടി: ചുരത്തിൽ ഒന്നാം വളവിനടുത്ത് റോത്ത് റോഡരികിലെ അടച്ചിട്ട തട്ടുകടയ്ക്ക് തീ പിടിച്ചു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ യാണ് സംഭവം. കടയിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചു. ആർക്കും പരിക്കില്ല. കടയിൽ രണ്ട് ഗ്യാസ് സിലണ്ടറുകൾ ഉണ്ടെന്ന് മനസിലായതോടെ ഇതുവഴിയുള്ള ഗതാഗതം അര മണിക്കൂർ നിർത്തിവച്ചു. തൊട്ടിൽപ്പാലം പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ കെടുത്തി. പൊട്ടാത്ത ഗ്യാസ് സിലണ്ടർ മാറ്റിയതോടെയാണ് ഗതാഗതം പുനരാരംഭിച്ചത്. തൊട്ടിൽപ്പാലം ബെൽമൗണ്ട് സ്വദേശി അൻസലിന്റേതാണ് കട. ഒരാഴ്ചയായി അടച്ചിട്ടിരുന്ന കടയ്ക്കാണ് തീപിടിച്ചത്.