കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ സൗജന്യ വേദ മന്ത്രോച്ചാരണ ക്ലാസ് തുടങ്ങി. ശ്രീ സായി വേദ വാഹിനിയുടെ സഹകരണത്തോടെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 8 മണി മുതൽ രണ്ട് മണിക്കൂറാണ് ക്ലാസ്. ഒരു വർഷം നീണ്ട് നിൽക്കുന്ന ക്ലാസിലേയ്ക്ക് താത്പര്യമുള്ളവർക്ക് 24 വരെ അപേക്ഷിക്കാം.