kunnamangalam-news
ജില്ലാ ശിശുക്ഷേമ സമിതിയുടെ അവധിക്കാല നാടക പരിശീലന ക്യാമ്പ് മുൻ എംഎൽഎ പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല നാടക പരിശീലന ക്യാമ്പ് യൂത്ത് ഹോസ്റ്റലിൽ ആരംഭിച്ചു. നാടക രചയിതാവും മുൻ എം.എൽ.എയുമായ പുരുഷൻ കടലുണ്ടി ഉദ്ഘാടനം നിർവഹിച്ചു. ശിശുക്ഷേമ സമിതി സംസ്ഥാന ജോയന്റ് സെക്രട്ടറി മീരാദർശക് മുഖ്യാതിഥിയാ‌യി. ജില്ലാ സെക്രട്ടറി വി.ടി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അഭിനയ പരിശീലകരായ കെ.കെ പുരുഷോത്തമൻ, മണിപ്രസാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ജില്ലാ ട്രഷറർ കെ.വിജയൻ ആമുഖഭാഷണം നടത്തി. ജില്ലയിലെ വിവിധ ഹൈസ്ക്കൂൾ,ഹയർസെക്കൻ‌ഡറി വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. നാളെ സമാപിക്കും.