1
വെള്ളം

കോഴിക്കോട്: മണിയൂരിൽ ജൽ ജീവൻ മിഷൻ ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി നടന്ന ഗ്രാമപഞ്ചായത്ത്തല ശില്പശാല കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത മുഖ്യാതിഥിയായി. പ്രസിഡന്റ് ടി.കെ. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഡബ്ല്യൂ.എസ് പ്രൊജക്ട് ഡയറക്ടർ മോഹനൻ കോട്ടൂർ പദ്ധതി വിശദീകരിച്ചു. സി. ബീന നിർവഹണ വിശദീകരണം നടത്തി. ടി. ഗീത, കെ. ശശിധരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.