rema
rema

വടകര: ഓർക്കാട്ടേരിയിൽ വ്യാപാരി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ.കെ രമ എം.എൽ.എ. കെട്ടിടത്തിനു മുകളിൽ ഒരു മീറ്റർ പോലും ഉയരത്തിലല്ല 11 കെ.വി ലൈൻ ഉള്ളത്. ലൈനിനു മുകളിൽ കെട്ടിടത്തിന് ഷീറ്റിട്ട മേൽക്കൂരയും പണിതിട്ടുണ്ട്. . കെട്ടിടത്തോട് ചേർന്ന് ലൈൻ വന്നത് കെ.എസ്.ഇ.ബി യുടെ അനാസ്ഥയാണെങ്കിൽ അതും അന്വേഷണ വിധേയമാക്കണം. ഇതിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണം. മരിച്ച അഷ്റഫിന്റെ കുടുംബത്തിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം നൽകണമെന്നും രമ ആവശ്യപ്പെട്ടു.