കോഴിക്കോട് : ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കൗൺസിൽ സമ്മേളനം ഈ മാസം 23ന് രാവിലെ 10.30ന് കോഴിക്കോട് ഗാന്ധിഗൃഹത്തിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കൈപ്പുഴ വി. റാംമോഹൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ദേവദാസ് കുട്ടമ്പൂർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. ആർ. ബ്രഹ്മാനന്ദൻ, കെ. കൃഷ്ണപ്പിള്ള, അഡ്വ. ജവഹർ എന്നിവർ പ്രസംഗിക്കും.