കോഴിക്കോട്: പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ട് ഉടമകൾക്ക് പ്രധാനമന്ത്രി സുരക്ഷാ യോജന ഇൻഷൂറൻസ് ചേർക്കുന്ന പൊതുജന സേവന കേന്ദ്ര സമ്പർക്കത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളയിൽ തൊടിയിൽ ബീച്ചിൽ ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് രാമദാസ് മണലേരി നിർവഹിച്ചു. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു. എൻ.പി. പ്രകാശൻ , സരള മോഹൻദാസ് , ടി. പ്രജോഷ് , സിദ്ധാർത്ഥൻ തൊടിയിൽ എന്നിവർ നേതൃത്വം നൽകി.