പേരാമ്പ്ര:ഡി.വൈ.എഫ്.ഐ ബാലസംഘം ചെറുവണ്ണൂർ ടൗൺ യൂണിറ്റ് വിഷു ഈദ് ഫെസ്റ്റ് പ്രശസ്ത സാഹിത്യകാരൻ ഗോപി നാരായണൻ ഉദ്ഘാടനം ചെയ്തു. സത്യൻ പുതിയേടുത്തിന്റെ

'അണയാത്ത ദീപങ്ങൾ 'ചെറുകഥാസമാഹാരണവും പ്രകാശനം ചെയ്തു . ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അമർ ഷാഹി ഏറ്റുവാങ്ങി.സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം കെ.പി ബിജു,

ലോക്കൽ സെക്രട്ടറി ടി.മനോജ്, കെ.കെ ജിനിൽ , അഭിരാജ് എന്നിവർ സംസാരിച്ചു.

വി. പി വിശാന്ത് അദ്ധ്യക്ഷത വഹിച്ചു.കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്

ഇലക്ട്രിക്കൽ എൻജിനീയറിംഗ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഫസ്റ്റ് റാങ്ക് നേടിയ ലൈൻമാൻ സുരേഷ് പി.എം, കവളപ്പാറ ദുരന്തഭൂമിയിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സ്പെഷ്യൽ ഓപ്പറേഷൻ മെഡലിന് അർഹനായ നിധീഷ് ചെറുവമ്പത്ത്, എന്നിവരെ അനുമോദിച്ചു. ആശിഷ് ടിപി സ്വാഗതവും, പ്രവീൺ പി.കെ നന്ദിയും പറഞ്ഞു.

വിഷു ഈദ് ഫെസ്റ്റ് പ്രശസ്ത സാഹിത്യകാരൻഗോപി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു