പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ കല്ലിൽ മീത്തൽ കോളനി റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി പ്രവിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.എം.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. പി.ഗംഗാധരൻ, വി.പി.വേണു,സുജനി, റീന, രാജൻ എന്നിവർ സംസാരിച്ചു.