കോഴിക്കോട്: ജില്ലാ ശിശുക്ഷേമ സമിതിയുടെ അവധിക്കാല അഭിനയ പരിശീലന ക്യാമ്പ് ഇന്ന് അവസാനിയ്ക്കും. പരിശീസന ക്യാമ്പിന്റെ രണ്ടാം ദിവസത്തിൽ അഭിനയ പരിശീലകനും സ്‌കൂൾ ഒഫ് ഡ്രാമ റിസർച്ച് സ്‌ക്കോളറുമായ മണി പ്രസാദ്, തീയറ്റർ അദ്ധ്യാപകൻ കെ.കെ പുരുഷോത്തമൻ എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.അഭിനയ പാഠങ്ങൾ വിവിധ തീയറ്റർ ഗെയിംസിലൂടെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി.
വിവർത്തകനും എഴുത്തുകാരനുമായ കെ എസ് വെങ്കിടാചലം, ഡോ. യു ഹേമന്ത് കുമാർ, ശിശുക്ഷേമ സമിതി സംസ്ഥാന ജോയന്റ് സെക്രട്ടറി മീര ദർശക് എന്നിവർ കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ നടക്കുന്ന ക്യാമ്പ് സന്ദർശിച്ചു.