rss
rss

ചാത്തമംഗലം: സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും ചുമതലകൾ വഹിച്ചിരുന്ന എ.ഗോകുൽദാസിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കട്ടാങ്ങൽ പഞ്ചായത്ത് ഹാളിൽ അനുസ്മരണ ചടങ്ങ് നടത്തി. പി.ഗോപാലൻകുട്ടി അനുസ്മരണഭാഷണം നടത്തി. എൻ.കെ.ഹംസ, അഡ്വ.പി.കെ. ശ്രീകുമാർ, എം.കെ.അജീഷ്, ചൂലൂർ നാരായണൻ, എം.ടി.വിനോദ്, മംഗലഞ്ചേരി ശിവദാസൻ എന്നിവർ പ്രസംഗിച്ചു.വിജയൻ ചാളകണ്ടി അദ്ധ്യക്ഷത വഹിച്ചു. കൽപ്പള്ളി നാരായണൻ നമ്പൂതിരി സ്വാഗതവും എൻ.കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.