folk
റ​ഷ്യ​ൻ​ ​സ​ഞ്ചാ​രി​ ​അ​ഫ്നാ​സി​ ​നി​കി​തി​ന്റെ​ ​കേ​ര​ളാ​ ​സ​ന്ദ​ർ​ശ​ന​ത്തി​ന്റെ​ 550ാം​ ​വാ​ർ​ഷി​ക​ത്തി​ൽ​ ​റ​ഷ്യ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​സം​ഘ​ത്തി​ന് ​മ​ന്ത്രി​ ​പി.​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​തെ​യ്യ​ത്തെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

കോ​ഴി​ക്കോ​ട്:​ ​റ​ഷ്യ​യു​മാ​യു​ള്ള​ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​ ​രാ​ജ്യ​ത്തി​നാ​കെ​ ​ടൂ​റി​സ​ ​-​വ്യ​വ​സാ​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​വ​ലി​യ​ ​വ​ള​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് ​മ​ന്ത്രി​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സ് ​പ​റ​ഞ്ഞു.​ ​റ​ഷ്യ​യി​ലെ​ ​ത്വെ​ർ​ ​ന​ഗ​ര​ത്തി​ൽ​ ​നി​ന്നു​ള്ള​ ​സ​ഞ്ചാ​രി​ ​അ​ഫ​നാ​സി​ ​നി​കി​തി​ന്റെ​ ​കോ​ഴി​ക്കോ​ട് ​സ​ന്ദ​ർ​ശ​ന​ത്തി​ന്റെ​ 550ാം​ ​വാ​ർ​ഷി​ക​വും​ ​ഇ​ന്ത്യ​-​റ​ഷ്യ​ ​ന​യ​ത​ന്ത്ര​ ​ബ​ന്ധ​ത്തി​ന്റെ​ 75ാം​ ​വാ​ർ​ഷി​ക​വും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.മേ​യ​ർ​ ​ഡോ.​ ​ബീ​നാ​ ​ഫി​ലി​പ്പ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​റ​ഷ്യ​യി​ൽ​ ​നി​ന്നു​ള്ള​ ​ഡോ.​ ​സെ​ർ​ഗെ​ ​ക​ലാ​ഷ്‌​നി​ക്കോ​വ് ,​ ​എ​ച്ച് ​ഇ​ ​ഒ​ലീ​ഗ് ​അ​വ് ​ദീ​വ്,​ ​എ​വ്ജീ​നി​ ​ഷി​ൽ​ ​നി​ക്കോ​വ് ,​ ​സു​ധീ​ർ​ ​പാ​ൽ​ ​സ​ബ​ർ​ ​വ​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​റ​ഷ്യ​ൻ​ ​ഫെ​ഡ​റേ​ഷ​ൻ​ ​കോ​ൺ​സ​ൽ​ ​ര​തീ​ഷ്.​സി.​നാ​യ​ർ​ ​സ്വാ​ഗ​ത​വും​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​ ​കെ.​യു.​ബി​നി​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.
റഷ്യൻ-ഇന്ത്യൻ കലാ സംസ്‌കാരിക വൈവിദ്ധ്യത്തിന്റെ സാക്ഷ്യമായി കലാപരിപാടികളും നടന്നു