കോഴിക്കോട്: ലോക പൈതൃക ദിനത്തിന്റെ ഭാഗമായി ബി ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചിത്വ പടയാളികളെ ആദരിച്ചു. വെസ്റ്റ്ഹിൽ ഹെൽത്ത് സെന്ററിൽ ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ അനുരാധ തായ്യാട്ട് ഉദ്ഘാടനം ചെയ്തു. വെസ്റ്റ്ഹിൽ സർക്കിൾ എച്ച്.ഐ സുനിൽകുമാറിനെ അനുരാധ തായ്യാട്ടും ജെ.എച്ച്.ഐ മിനി ചന്ദ്രനെ കൗൺസിലർ സി.എസ് സത്യഭാമയും ആദരിച്ചു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു. പ്രവീൺ തളിയിൽ, എൻ.പി.പ്രകാശൻ, രാഗേഷ് നാഥ്, ടി.എം.അനിൽകുമാർ, എം.ജഗനാഥൻ, പി.സോജിന, കാരപ്പറമ്പ് പി.ശിവദാസൻ എന്നിവർ നേതൃത്വം നൽകി.