കുറ്റ്യാടി: തോടുകൾ നവീകരിക്കാനും കയർ ഭൂവസ്ത്രം വിരിച്ച് നീരൊഴുക്ക് സുഗമമാക്കാനും വേളം ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന 'നീർചാലുകൾ ഒഴുകട്ടെ കതിർമണികൾ നിറയട്ടെ' പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈസ് പ്രസിഡന്റ് കെ.സി. ബാബു അദ്ധ്യക്ഷനായി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സറീന നടുക്കണ്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുമ മലയിൽ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ പി. സൂപ്പി, പി.പി.ചന്ദ്രൻ , എം.സി. മൊയ്തു, ഒ.കെ. റിയാസ്, സി.എം. കുമാരൻ, സി.രാജീവൻ, പി.രാധാകൃഷ്ണൻ, മാങ്ങോട്ട് കരിം, ടി.പി. അനീഷ് കുമാർ, സജീർ, നിധിൻ തുടങ്ങിയവർ പ്രസംഗിച്ചു.